haripad-bund

TOPICS COVERED

വിത്ത് വിതക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പാടശേഖരത്തിൽ മടവീണു. ഹരിപ്പാട് കൃഷിഭവൻ പരിധിയിലെ വഴുതാനം പാടത്താണ് ബണ്ട് തകർന്ന് വെള്ളംകയറിയത്. വിതയ്ക്കുന്നതിനു മുൻപ് നടത്തേണ്ട പാടശേഖരത്തിലെ ജോലികളെല്ലാം പൂർത്തിയായിരുന്ന സമയത്താണ് പാടത്തിന്റെ പടിഞ്ഞാറും വടക്കും ഉള്ള രണ്ട് ബണ്ടുകളിൽ മടവീഴ്ച ഉണ്ടായത്.  

 

284 ഏക്കറോളം വരുന്ന പാടശേഖരത്തിൻ പൂർണമായും വെള്ളം കയറിയതിനാല്‍ കർഷകർക്കും പാടശേഖര സമിതിക്കും വലിയ നഷ്ടമാണ് ഉണ്ടായത്. ബണ്ട് പു​ന​ർ​നി​ർ​മി​ക്കാ​ൻ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ലഭ്യമായാൽ മാത്രമേ ഇനി കൃഷി ചെയ്യാൻ സാധിക്കൂ. ബണ്ട് കെട്ടാൻ സഹായം കിട്ടിയില്ലെങ്കിൽ കൃഷി ഉപേക്ഷിക്കാനാണ് കർഷകരുടെ തീരുമാനം . 

ഈപാടശേഖരത്തിന്റെ സമീപത്ത് കൂടിയാണ് അച്ഛൻകോവിലാറിന്റെ കൈവഴികളായ തോടുകൾ കടന്നുപോകുന്നത്. പാടശേഖരത്തിന്റെ പുറം ബണ്ടിന്റെ ബലക്ഷയമാണ് മടവീഴ്ചയ്ക്ക് കാരണം. ഇതിന് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നു ഉണ്ടായില്ല. ഹരിപ്പാട് നഗരസഭയായി മാറിയതോടെ കർഷകർക്ക് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും കിട്ടാതായി. 40 കിലോ വിത്ത് മാത്രമാണ് പാടശേഖരസമിതിക്ക് ലഭിക്കുന്നത്. കഴിഞ്ഞവർഷം ഉണ്ടായ കൃഷിനാശത്തിന്റെ ഇൻഷുറൻസ് തുകയും, കർഷകർക്ക് കിട്ടിയില്ല.

ENGLISH SUMMARY:

With just days remaining for sowing, the bund broke, flooding the field