alappuzha

TOPICS COVERED

കൈസ്തവർ പീഡാനുഭവ വാരാചരണങ്ങളുടെ വിശുദ്ധ ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോൾ തീരത്തെ ഭക്തിസാന്ദ്രമാക്കി ദേവസ്ത വിളി - അണ്ണാവി പാട്ടുസംഘങ്ങൾ സജീവം . വിശുദ്ധ ഫ്രാൻസീസ് സേവ്യർ പോർച്ചുഗീസ് ഭാഷയിൽ എഴുതിയ പ്രാർത്ഥനഗീതങ്ങൾ ആണ് മലയാളത്തിലേക്കും തമിഴിലേക്കും പിന്നീട് മൊഴിമാറ്റിയത്. ദേവസ്ത വിളിയും അണ്ണാവി പാട്ടും ആയി വീടുകൾ തോറും സഞ്ചരിക്കുന്ന ആശാൻമാർ  നോമ്പെടുത്താണ് മനസും ശരീരവും ദേവാസ്ത വിളിക്കും അണ്ണാവി പാട്ടിനുമായി ഒരുങ്ങുന്നത്.

തീരദേശത്ത് നോമ്പുകാലം ഭക്തിസാന്ദ്രമാക്കുന്നത് ദേവാസ്തവിളി - അണ്ണാവി പാട്ടു സംഘങ്ങളാണ് ദേവാസ്ത എന്ന പോർച്ചുഗീസ് വാക്കിന്‍റെ അർത്ഥം വിശ്വാസം എന്നാണ് . ദുഷ്ടശക്തികൾ അകറ്റുന്നതിനുള്ള പ്രാർത്ഥനയാണിതെന്ന് തീരവാസികൾ പറയുന്നു. പോർച്ചുഗീസ് ഭാഷയിൽ വിശുദ്ധ ഫ്രാൻസീസ് സേവ്യർ രചിച്ച ഗീതങ്ങൾ പിന്നീട് മൊഴിമാറ്റി മലയാളത്തിലും തമിഴിലും ചിട്ടപ്പെടുത്തി തീരദേശത്തുള്ള വിശ്വാസികളെ പഠിപ്പിക്കുകയായിരുന്നു. 

നാല് പേരടങ്ങുന്ന സംഘങ്ങളായാണ് ദേവാസ്ത വിളി - അണ്ണാവി പാട്ടുകാർ എത്തുന്നത്. കുരിശും മണിയും കൈയിലുണ്ടാകും. ഓരോ വീടിന്‍റെയും മുറ്റത്ത് എത്തുമ്പോൾ നിൽക്കുന്നതിന് ക്രമം ഉണ്ടാകും. പിന്നീടാണ് മണിക്കിലുക്കി ഉച്ചത്തിൽ വിളിച്ചു പാടുന്നത്. ഇതിനു ശേഷം വീടിനുള്ളിൽ കയറി അണ്ണാവി പാട്ടുപാടും. യേശുക്രിസ്തുവിന്‍റെ ജീവിതം, പീഡാനുഭവം, മരണം, സംസ്കാരം എന്നീ കാര്യങ്ങളാണ് പാട്ടിലൂടെ വർണിക്കുന്നത്. രാത്രികാലങ്ങളിലാണ് തീരത്തെ വീടുകളിലൂടെ ദേവാസ്തവിളി  - അണ്ണാവി പാട്ടുസംഘങ്ങൾ സഞ്ചരിക്കുന്നത്...... പാട്ടിന്‍റെ പശ്ചാത്തലത്തിൽ തന്നെ പാട്ടു സംഘം മടങ്ങുന്ന ദൃശ്യം.

ENGLISH SUMMARY:

As Christians enter the Holy Week of Passion Observance, the coastal regions of Kerala resonate with devotional fervor. The traditional Devasta Vili and the soulful performances of Annavi singing groups have added a deeply spiritual atmosphere to the observance.