TOPICS COVERED

കൊല്ലം പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസിൽ വിചാരണ വൈകാതെ തുടങ്ങും. പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുന്നതിനു മുന്നോടിയായി ജില്ലാ സെക്ഷൻസ് കോടതി ഇന്ന് നടപടികൾ വിലയിരുത്തും. ജാമ്യത്തിലുള്ള 51 പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കാനാണ് നിര്‍ദേശം. 

ക്രൈംബ്രാഞ്ച് സമർപ്പിച്ച പതിനായിരം പേജുള്ള കുറ്റപത്രത്തിൽ 59 പ്രതികളാണ്. ഇതിൽ എട്ടു പേർ മരിച്ചു. ബാക്കി 44 പ്രതികളാണ് വിചാരണ നേരിടേണ്ടത്. ടിഎം വർഗീസ് ഹാളിനോട് ചേർന്ന കെട്ടിടത്തിലാണ് വിചാരണയ്ക്കായി പ്രത്യേക കോടതി ക്രമീകരിച്ചിരിക്കുന്നത്. ഹൈക്കോടതി ജഡ്ജ് നെ നിയമിച്ചു കഴിഞ്ഞാൽ വിചാരണ ഉടൻ തുടങ്ങും. ജാമ്യത്തിലുള്ള പ്രതികൾ എല്ലാവരും സ്ഥലത്തുണ്ടോ എന്ന് പരിശോധിച്ചാൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാകണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്

2016 ഏപ്രിൽ പത്തിനുണ്ടായ വെടിക്കെട്ട് അപകടത്തിൽ 110 പേരാണ് മരിച്ചത്. 656 പേർക്ക് പരുക്കേറ്റു. സ്വർണക്കപ്പും ക്യാഷ് അവാർഡും കിട്ടാൻ ജില്ലാ കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ചായിരുന്നു വെടിക്കെട്ട്.

ENGLISH SUMMARY:

The trial in the Putingal fireworks disaster case will begin soon