അച്ഛനിലൂടെ കൃഷി ചെയ്തു പഠിച്ച പെണ്മക്കള് അച്ഛന് സുഖമില്ലാതായപ്പോള്‍ കൃഷി ഏറ്റെടുത്ത് മികച്ച കര്‍ഷകരായി. കൊല്ലം കുണ്ടറ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ താമസിക്കുന്ന തണ്ണിക്കോട് സ്വദേശി പ്രദീപ്കുമാറിന്റെ മക്കളായ ചിന്മയിയും വരദയുമാണ് കുട്ടിക്കര്‍ഷകര്‍. ഒന്‍പതിലും ഏഴിലും പഠിക്കുന്ന ഇവര്‍ ഇരുപതിലധികം പച്ചക്കറി ഇനങ്ങളാണ് കൃഷി ചെയ്യുന്നത്.