തിയറ്ററിൽ സിനിമ കാണുന്നതുപോലെ പാഠങ്ങൾ പഠിക്കാൻ സ്കൂളിലൊരു തിയറ്റർ. കൊല്ലം ഓച്ചിറ ക്ളാപ്പന ഷൺമുഖ വിലാസം ഹയർ സെക്കൻഡറി സ്ക്കൂളിലാണ് അത്യാധുനിക സൗകര്യങ്ങളോടെ തിയറ്റർ തയാറാക്കിയത്.
വേണമെങ്കിൽ സിനിമ കാണാമെങ്കിലും ഇത് പഠിക്കാനുള്ളയിടമാണ്. അത്യാധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയോടുകൂടി നിർമിച്ച തിയറ്ററിലാണ് ക്ളാപ്പന സ്കൂളിലെ കുട്ടികൾ. സെമിനാറും ക്ലാസുകളും എടുക്കാവുന്ന രീതിയിലുള്ള രൂപകല്പന. കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ത്രീഡി എഡ്യുക്കേഷൻ തിയറ്റർ. അധ്യാപകൻ പഠിപ്പിക്കുന്നത് ത്രീഡി മികവോടെ സ്ക്രീനിലെത്തും.
കെ.മധുസൂധനന്‍റെ സ്മരണാർഥം മകൻ ഡോ.സുരേഷ് കുമാറാണ് മുപ്പതു ലക്ഷം രൂപ ചെലവിൽ സ്കൂളിന് വേണ്ടി തീയറ്റർ സമ്മാനിച്ചത്. എഡ്യുക്കേഷൻ തിയേറ്റർ തയാറായിയ സംസ്ഥാനത്തെ രണ്ടാമത്തെ സ്കൂളാണ് ക്ലാപ്പന ഷണ്മുഖവിലാസം എച്ച്എസ്എസ് .