കോളജ് ഉദ്ഘാടനത്തിന് പ്രാർഥനാഗാനം ആലപിച്ചയാള്‍ എഴുപത്തിമൂന്ന് വർഷത്തിന് ശേഷം അതേ കോളേജിലേക്ക് വീണ്ടും എത്തി. വിശിഷ്ടാതിഥിയായി പങ്കെടുത്ത് പാട്ടുപാടി ഓർമ്മകൾ പങ്കുവെച്ചു. പ്രിയപ്പെട്ട സംഗീത സംവിധായകൻ ജെറി അമൽദേവാണ് കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിലെ താരമായത്.
ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുൻപേ തുടങ്ങിയതാണ് ഫാത്തിമ മാതാ കോളജും ജെറി അമൽ ദേവും തമ്മിലുള്ള ബന്ധം.
പാട്ടിൻ്റെ വഴിയിലൂടെ ജെറി അമൽദേവ് ഓർത്തെടുത്തു.1952 ലാണ് ഫാത്തിമാ മാതാ കോളജ് ഉദ്ഘാടനം ചെയ്തത്. അന്ന് ഉദ്ഘാടന പരിപാടിയില്‍ പ്രാര്‍ഥനാ ഗാനം ആലപിക്കാന്‍ ഒരാളെ തേടിയപ്പോൾ അന്വേഷണം
ചെന്നെത്തിയത് കൊച്ചിയിലായിരുന്നു. പന്ത്രണ്ടുകാരനുമായ ജെറി അമല്‍ദേവ് എന്ന ഏഴാം ക്ലാസുകാരൻ. പള്ളിയിലൊക്കെ പാട്ടുപാടുന്ന
ജെറിയെ ഫാത്തിമ മാതാ കോളജിൻ്റെ നിർമാണ ചുമതല ഉണ്ടായിരുന്ന ഫാദർ മാത്യു കൊറ്റിയാത്ത് ആണ് കണ്ടെത്തിയത്. കൊച്ചിയിൽ നിന്ന് കാറില്‍
ജെറി അമൽദേവിനെ കോളജിൽ എത്തിച്ചു.ഫാത്തിമാ മാതാ കോളജിൽ നടന്ന മെറിറ്റ് അവാർഡ് പരിപാടിയിലാണ് ജെറി അമൽദേവ് പങ്കെടുത്തത്.