കോസ്‌വേ മുങ്ങിയെങ്കിലും ബദല്‍ വഴിയുള്ളതിനാല്‍ ഇക്കുറി പത്തനംതിട്ട കുറുമ്പന്‍മൂഴി ഒറ്റപ്പെടില്ല. പക്ഷേ ആനയടക്കം വന്യമൃഗ ശല്യം ഉള്ളതിനാല്‍ രാത്രി ബദല്‍വഴി ഉപയോഗിക്കാന്‍ കഴിയില്ല. പക്ഷേ പ്രധാന വഴിയില്ലാത്തതിനാല്‍ വിദ്യാര്‍ഥികളുടെ സ്കൂളില്‍പ്പോക്കു വരെ മുടങ്ങിയ സ്ഥിതിയാണ്.
പെരുന്തേനരുവി അണക്കിന് സമീപത്തു തുടങ്ങി പമ്പയാറിന് തീരത്ത് വനത്തിലൂടെയാണ് കുറുമ്പന്‍മൂഴിയിലേക്കുള്ള ബദല്‍ പാത. പാത അടുത്തിടെ കോണ്‍ക്രീറ്റ് ചെയ്തു. പക്ഷേ രണ്ട് വാഹനങ്ങള്‍ നേരിട്ടു വന്നാല്‍ കുടുങ്ങും. രാത്രിയില്‍ കാട്ടാനയും കാട്ടുപോത്തും അടക്കം ഇറങ്ങും. എന്നാലും ഈ വഴി ആശ്വാസമാണ്. 3.93 കോടി രൂപ ചെലവില്‍ മുങ്ങാത്ത പാലത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്.