waste-dumped-in-indoor-cricket-stadium

TOPICS COVERED

തിരുവല്ലയില്‍ മാലിന്യനിര്‍മാര്‍ജനം വഴിമുട്ടിയിട്ട് രണ്ടുവര്‍ഷം. നഗരത്തില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ തിരുവല്ല ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്നില്‍ കെട്ടിക്കിടക്കുകയാണ്. ദുര്‍ഗന്ധം വമിച്ച് രോഗങ്ങള്‍ കൂടിയതോ‌ടെ സ്റ്റേഡിയത്തില്‍ പരിശീലിക്കുന്ന കായികതാരങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി.

 

സൗന്ദര്യവത്കരിച്ച തിരുവല്ല ബൈപ്പാസിന്‍റെ ഉദ്ഘാടനമാണിന്ന്. ആരോഗ്യ നഗരിയിലേക്ക് സ്വാഗതമെന്നാണ് ബൈപ്പാസ് ജങ്ഷനില്‍ നഗരസഭ സ്ഥാപിച്ച ഫ്ലക്സിലെ പരസ്യവാചകം. തിരുവല്ലയുടെ ആരോഗ്യവും സൗന്ദര്യവും എത്രത്തോളമുണ്ട്? ഒന്ന് പരിശോധിക്കാം.

ENGLISH SUMMARY:

Two years since garbage disposal has been blocked; Protest strengthens in Thiruvalla