TOPICS COVERED

വീടിനു വേണ്ടി കാത്തിരിക്കാം, പക്ഷേ തൊഴിലും വരുമാനവും ഉറപ്പാക്കണം എന്ന് പത്തനംതിട്ട മ‍ഞ്ഞത്തോട്ടില്‍ വീട് കാത്ത് കഴിയുന്ന ആദിവാസി കുടുംബങ്ങള്‍. ഉള്‍വനത്തില്‍ വനവിഭവങ്ങള്‍ ശേഖരിച്ച് കഴിഞ്ഞവര്‍ക്ക് മഞ്ഞത്തോട്ടില്‍ എത്തിയതോടെ തൊഴിലില്ലാതായി. വീട് അടക്കമുള്ള ഉറപ്പുകള്‍ പറഞ്ഞസമയത്തെങ്ങും നടപ്പാവുന്നില്ലെന്ന് സന്നദ്ധപ്രവര്‍ത്തകരും പറയുന്നു  അനായാസം കുന്തിരിക്കം അടക്കം വനവിഭവങ്ങള്‍ ശേഖരിച്ച് കഴിഞ്ഞിരുന്നവരാണ്. വീട് പ്രതീക്ഷിച്ച് മഞ്ഞത്തോട്ടില്‍ എത്തിയതോടെ വരുമാനം നിലച്ചു. വീട്ടാവശ്യത്തിനുള്ള സാധനങ്ങളൊന്നും വാങ്ങാന്‍ പണമില്ല. 

ഇവരെക്കൂടി തൊഴിലുറപ്പ് പദ്ധതികളില്‍ ഉള്‍പ്പെടുത്താനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. കൃഷി ചെയ്യണമെങ്കില്‍ അടിക്കാട് വെട്ടി വലിയമരങ്ങള്‍ കോതി വെയില് കിട്ടുന്ന അവസ്ഥയുണ്ടാക്കണം. മാത്രമല്ല കൃഷിക്കും പരിശീലനം നല്‍കണം. പെരുനാട് പഞ്ചായത്തും വേണ്ട ഇടപെടല്‍ നടത്തുന്നില്ല വരുമാനം നിലയ്ക്കുന്നതോടെ വനവിഭവങ്ങള്‍ ശേഖരിക്കാനായി കുടുംബത്തോടെ കാടു കയറിയാല്‍ ആഴ്ചകള്‍ കഴിഞ്ഞാണ് പലരും മടങ്ങി വരുന്നത്. ഇക്കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങും. ഏറെ പണിപ്പെട്ടാണ് ആദിവാസി സന്നദ്ധ പ്രവര്‍ത്തകര്‍ കുടുംബങ്ങളെ മഞ്ഞത്തോട്ടില്‍ പിടിച്ചു നിര്‍ത്തുന്നത്

Pathanamthitta tribal families issue: