malayalappuzha

ക്രമക്കേട് സംശയിച്ച് സെക്രട്ടറിയെ പുറത്താക്കിയ മലയാലപ്പുഴ സഹകരണ ബാങ്കിൽ പണത്തിനായി നിക്ഷേപകർ കയറി ഇറങ്ങേണ്ട അവസ്ഥയാണ്. ഒരു കോടിയിലധികം രൂപയുടെ അഴിമതി നടന്നു എന്നാണ് ബാങ്കിനെതിരായ ആരോപണം. തുടർച്ചയായ പ്രതിഷേധത്തിനാണ് കോൺഗ്രസിന്‍റെ തീരുമാനം.

ബാങ്കിൽ ഒന്നരലക്ഷം നിക്ഷേപിച്ച സാവിത്രിയമ്മ പണത്തിനായി കയറിയിറങ്ങുകയാണ്. 50000 ചോദിച്ചിടത്ത് ഘട്ടം ഘട്ടമായി കൊടുക്കാമെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നത്.

സിപിഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ബാങ്ക് സെക്രട്ടറി ഷാജിയെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ആണ് ശ്രദ്ധയിൽപ്പെട്ടത്. വകുപ്പ് തല പരിശോധനയുടെ ഭാഗമായ നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം. പരസ്യ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത് വന്നു കഴിഞ്ഞു.

ഒരു കോടിയിൽ അധികം രൂപയുടെ ക്രമക്കേട് നടന്നു എന്നാണ് കോൺഗ്രസ് ആരോപണം. സഹകരണ മേഖലയിലെ പിന്തുണ പിൻവലിച്ചു എന്ന പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കോൺഗ്രസിൻറെ പ്രത്യക്ഷ സമരം. അതെ സമയം നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും ബാങ്കിന്‍റെ സാമ്പത്തികനില ഭദ്രമാണ് എന്നുമാണ് ഭരണസമിതിയുടെ നിലപാട്. 

ENGLISH SUMMARY:

Investors have to go up and down for money in Malayalapuzha Cooperative Bank