പത്തനംതിട്ട വെട്ടൂരിലെ ക്ഷേത്രക്കിണറ്റില്‍ അപൂര്‍വ ഭൂഗര്‍ഭ മീനിനെ കണ്ടെത്തി. മീനിനെ ഫിഷറീസ് വകുപ്പ് ഏറ്റെടുത്തു. ഭൂമിയുടെ ഉള്ളറകളില്‍ ശുദ്ധജലത്തില്‍ ജീവിക്കുന്ന മീനാണെന്ന് ഗവേഷകര്‍ പറഞ്ഞു.
വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്രത്തിലെ കിണറ്റില്‍ നിന്നാണ് മീനിനെ കണ്ടെത്തിയത്. അഷ്ടമി രോഹിണി സദ്യയ്ക്കുള്ള വെള്ളമെടുക്കുമ്പോഴാണ് വെട്ടൂര്‍ സ്വദേശി അരുണിന്‍റെ കയ്യില്‍ മീനിനെ കിട്ടിയത്. ആറ് സെന്‍റിമീറ്ററോളം നീളമുള്ള പിങ്ക് നിറത്തിലുള്ള മീനാണ്. മുന്‍പ് കേട്ടിട്ടുള്ളതിനാല്‍ ജാഗ്രതോടെ മീനിനെ സംരക്ഷിച്ചു.
ഫിഷറിസ് വകുപ്പ് ഉദ്യോഗസ്ഥരെത്തി മീനിനെ ഏറ്റെടുത്തു. പുറത്തെ വെള്ളത്തില്‍ അതിജീവിക്കാനുള്ള സാധ്യതയില്ല. പൈപ്പില്‍ക്കൂടി വന്നതിനാല്‍ ക്ഷതം പറ്റിയെന്നും കരുതുന്നു.പരിസരത്ത് ഇത്തരത്തിലുള്ള കൂടുതല്‍ മീനുകള്‍ ഉള്ളതായി കരുതാമെന്ന് ഗവേഷകര്‍ പറയുന്നു. സമീപത്തെ കോളജില്‍ ഫിഷറീസ് വിഭാഗത്തിലെ കുട്ടികളാണ് പ്രധാനമായും മീനിന്‍റെ പ്രത്യേകത നാട്ടുകാരെ അറിയിച്ചത്.