വൻ തുക സംഭാവന കൊടുക്കാത്തതിനാല്‍ പെട്രോൾ പമ്പ് പൂട്ടിക്കാന്‍ സി പി എം ശ്രമമെന്ന് ആരോപണം. പത്തനംതിട്ട തണ്ണിത്തോട് ദക്ഷിണ പമ്പുടമ ദീപക്കാണ് പരാതിക്കാരന്‍. ലോക്കല്‍ സെക്രട്ടറി അടക്കമുളളവര്‍ക്കെതിരെയാണ് ആരോപണം. നുണപ്രചാരണം എന്നാണ് സിപിഎം നിലപാട്.
സി പി എം ലോക്കല്‍ സെക്രട്ടറി, മുന്‍ സെക്രട്ടറി അടക്കം 3 പേര്‍ക്കെതിരെയാണ് ആരോപണം. സംഭാവന കൊടുക്കാത്തതിന് ഇന്ധനത്തിനു ഗുണമേന്മയില്ലെന്ന് - സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചരിപ്പിച്ചു, പമ്പിനു മുന്നിലെ ബോർഡ് മാറ്റാൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ ഇടപെടുത്തി, പമ്പിനു മുന്നിലെ നിർമ്മാണം തടഞ്ഞു തുടങ്ങിയവയാണ് ആരോപണങ്ങൾ.
മലയോര മേഖലയിലെ പെട്രോൾ പമ്പ് ആശ്വാസമാണെന്നും പൂട്ടാൻ അനുവദിക്കരുതെന്നും ആണ് നാട്ടുകാരുടെ ആവശ്യം. വ്യാജ ആരോപണം എന്നാണ് സിപിഎം മറുപടി. തണ്ണിത്തോട്ടിലെ സി പി എം വിഭാഗീയതയും തർക്കത്തിനും ആരോപണങ്ങൾക്കും പിന്നിലുണ്ട് എന്നാണ് പാർട്ടി പ്രവർത്തകർ തന്നെ പറയുന്നത്