പുതിയകാലത്തും മണലില്‍ അക്ഷരമെഴുതിച്ച് ഒരു ആശാന്‍. ഇരുകാലുകളും തളര്‍ന്ന കോന്നി മഞ്ഞക്കടമ്പ് സ്വദേശി മോഹനചന്ദ്രനാണ് കാല്‍ നൂറ്റാണ്ടോളമായി നിലത്തെഴുത്ത് കളരി നടത്തുന്നത്. മക്കളില്ലാത്ത മോഹനചന്ദ്രനും ഭാര്യയ്ക്കും അക്ഷരം പഠിക്കാന്‍ വരുന്ന കുഞ്ഞുങ്ങളാണ് എല്ലാം.
നൂറു കണക്കിന് കുഞ്ഞുങ്ങള്‍ ഇവിടെ നിന്ന് അക്ഷരം പഠിച്ചിറങ്ങി.ആറ്റുമണലും കടല്‍മണലും ചേര്‍ന്ന മണലില്‍ എഴുത്ത്.മണലില്‍ എഴുതിയാല്‍ മനസില്‍ ആണ് എഴുതുന്നത് എന്ന് ആശാന്‍.ചെറുപ്പത്തില്‍ അപസ്മാര ബാധയെത്തുടര്‍ന്നാണ് ഇരുകാലുകളും തളര്‍ന്നത്.മൂത്ത സഹോദരന്‍റെ സൈക്കിളില്‍ ആയിരുന്നു യാത്ര.ആദ്യകാലത്ത് നിലത്തായിരുന്നു എഴുത്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പിന്നീട് എഴുത്ത് ചെറിയ മേശയിലേക്ക് മാറി
രണ്ട് വട്ടം ആന്‍ജിയോ പ്ലാസ്റ്റി നടത്തി.കോവിഡ് കാലത്ത് കുട്ടികള്‍ കുറഞ്ഞിരുന്നു.നിലത്തെഴുത്തും ക്ഷേമപെന്‍ഷനുമാണ് ജീവിതമാര്‍ഗം.എത്ര വയ്യെങ്കിലും കുട്ടികളെ കാണുമ്പോള്‍ ആശാന്‍ എല്ലാം മറക്കും.