പത്തനംതിട്ട പൊലീസ് ക്വാര്‍ട്ടേഴ്സില്‍ വെള്ളം മുടങ്ങിയിട്ട് ഇരുപത് ദിവസം. ഒന്നിടവിട്ട ദിവസം പുറത്ത് നിന്ന് വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് താമസക്കാര്‍. തകരാര്‍ പരിഹരിക്കാന്‍ മാസങ്ങള്‍ വേണ്ടിവരും എന്നാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്
നാല്‍പതോളം കുടുംബങ്ങളുണ്ട് പത്തനംതിട്ടയിലെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍. കിട്ടുന്നിടങ്ങളില്‍ നിന്നെല്ലാം ബക്കറ്റുമായിപ്പോയി വെള്ളം ശേഖരിക്കേണ്ട അവസ്ഥയിലാണ് വെള്ളം പൂര്‍ണമായി മുടങ്ങിയിട്ട് 20 ദിവസം.അതിനുമുന്‍പും വലിയ ഇടവേളകളിലാണ് വെള്ളം വന്നിരുന്നത്.ഓരോ കുടുംബവും ഒന്നിടവിട്ട ദിവസം പുറത്ത് നിന്ന് വെള്ളം വരുത്തേണ്ട അവസ്ഥയായി
മേഖലയിലെ പൈപ്പ് ലൈന്‍തകരാറാണ് വെള്ളം മുടങ്ങാന്‍ കാരണം,വെള്ളംമുടങ്ങിയ വീടുകളില്‍ വാട്ടര്‍ അതോറിറ്റി വെള്ളം എത്തിക്കുന്നുണ്ട്.ഇവിടെ ഒരുമിച്ച് വെള്ളം ശേഖരിക്കാന്‍ കഴിയില്ലെന്ന് താമസക്കാര്‍ പറയുന്നു.സമീപത്തെ പൊലീസ് ക്യാമ്പില്‍ നിന്നും അത്യാവശ്യം വെള്ളം കിട്ടുന്നുണ്ട്.ക്വാര്‍ട്ടേഴ്സിലെ ദുരിതം തീര്‍ക്കാന്‍ ക്യാമ്പിലെ ഒരു കിണര്‍ ശുചീകരിച്ചെങ്കിലും വെള്ളം ഉപയോഗിക്കാന്‍ കൊള്ളില്ല