സഹകരണ ബാങ്കിലെ നിക്ഷേപം തിരിച്ചു കിട്ടാത്തതിന് മദ്യത്തില്‍ അമിതമായി ഗുളിക കലര്‍ത്തി കഴിച്ചയാള്‍ ഗുരുതരാവസ്ഥയില്‍. 11 ലക്ഷം രൂപ നിക്ഷേപിച്ച കോന്നി സ്വദേശി ആനന്ദനാണ് ആത്മഹത്യക്ക് ശ്രമിച്ചത്.എല്‍ഡിഎഫ് ഭരിക്കുന്ന കോന്നി റീജിയണല്‍ സഹകരണ ബാങ്കില്‍ പലവട്ടം ആനന്ദന്‍ പണത്തിനായി സമരം നടത്തിയിരുന്നു.
ഇന്നലെ രാത്രിയാണ് 66വയസുകാരനായ ആനന്ദന്‍ ആത്മഹത്യക്ക് ശ്രമിച്ചത്.പ്രമേഹത്തിന്‍റെ ഗുളിക മദ്യത്തില്‍ ചേര്‍ത്ത് കഴിക്കുകയായിരുന്നു.കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററിലാണ് ആനന്ദന്‍. 11 ലക്ഷം രൂപയാണ് എല്‍.ഡി.എഫ്.ഭരിക്കുന്ന കോന്നി റീജിയണല്‍ സഹകരണ ബാങ്കില്‍ നിന്ന് ആനന്ദന് കിട്ടാനുള്ളത്.പലവട്ടം ബാങ്കിന് മുന്നില്‍ സമരം നടത്തിയിരുന്നു.കഴിഞ്ഞ നവംബറില്‍ നിരാഹാരം ഇരുന്നതോടെ കുഴഞ്ഞു വീണു.ചികില്‍സയ്ക്കു പോലും പണമില്ലാത്ത സ്ഥിതിയെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ഇന്നലെ പണത്തിന് ചെന്നെങ്കിലും പലിശമാത്രമാണ് നല്‍കിയത്.ജീവനക്കാര്‍ മോശമായി പെരുമാറിയതാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് ആരോപണം.
പണം കിട്ടാതെ വന്നതോടെ നേരത്തെ ആനന്ദനടക്കം നിക്ഷേപകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.മുന്‍ഗണനാ ക്രമത്തില്‍ പണം നല്‍കാനുള്ള ഹൈക്കോടതി ഉത്തരവ് ബാങ്ക് നടപ്പാക്കിയിരുന്നില്ല.ആനന്ദന്‍ പണം ആവശ്യപ്പെട്ടില്ലെന്നും പഴിശ മാത്രമേ ചോദിച്ചുള്ളു എന്നും ബാങ്ക് ജീവനക്കാര്‍ പറയുന്നു. ആനന്ദന്‍റെ ആത്മഹത്യാ ശ്രമം അറിഞ്ഞതോടെ മറ്റ് നിക്ഷേപകര്‍ കടുത്ത പ്രതിഷേധത്തിലാണ്.ക്രമക്കേടുകളാണ് ബാങ്കിന്‍റെ തകര്‍ച്ചയ്ക്ക് കാരണം എന്നാണ് ആരോപണം