ramanchira-pond

തൊഴിലുറപ്പ് ജോലിയിലൂടെ അഞ്ചേക്കര്‍ വിസ്തൃതിയുള്ള കുളം വീണ്ടെടുത്തു.പത്തനംതിട്ട രാമന്‍ചിറയിലാണ് നാട്ടുകാരു‌െട ഉല്‍സാഹഫലമായി വിശാലമായ കുളം വൃത്തിയാക്കിയത്. ഇനി ടൂറിസം പദ്ധതികൂടി എത്തിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

നാട്ടുകാരുടെ കൂട്ടായ ശ്രമത്തിനൊപ്പം പഞ്ചായത്തും ചേര്‍ന്നാണ് കുളത്തെ വീണ്ടെടുത്തത്.പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം നിറഞ്ഞ് നശിച്ചു തുടങ്ങിയതാണ് കുളം.കേന്ദ്രത്തിന്‍റെ അമൃത്സരോവര്‍ പദ്ധതിയില്‍പ്പെടുത്തിയാണ് കുളത്തിന്‍റെ പണി തുടങ്ങിയത്.മാലിന്യം വാരി വൃത്തിയാക്കി.ഇടിഞ്ഞുപോല ഭാഗങ്ങള്‍ കരിങ്കല്ല് കെട്ടി. മാലിന്യം നിറഞ്ഞ വെള്ളം ഒഴുക്കി വിട്ടു.ഒരുകാലത്ത് കൊല്ലംചിറ പാടശേഖരത്തില്‍ പുഞ്ചകൃഷിക്ക് വെള്ളത്തിനായി മനുഷ്യ അധ്വാനത്തില്‍ നിര്‍മിച്ച വിശാലമായ കുളമാണ് കാലക്രമത്തില്‍ നശിച്ചു തുടങ്ങിയത്

നേരത്തേ നാട്ടുകാര്‍ തന്നെ ഇടപെട്ട് കുളം വ‍ൃത്തിയാക്കി.ചുറ്റും മരങ്ങള്‍ വച്ചു പിടിപ്പിച്ചു.ഇനി കുട്ടികളുടെ പാര്‍ക്ക്,ഓപ്പണ്‍ ജിം,ഇരിപ്പിടങ്ങള്‍ തുടങ്ങി സൗകര്യങ്ങള്‍ ഒരുക്കാനാണ് ശ്രമം.വൈകുന്നേരങ്ങളില്‍ വിശ്രമത്തിനും വിനോദത്തിനും ഒരിടം.അതാണ് മെഴുവേലി പഞ്ചായത്തിന്‍റെ ഇടപെടലോടെ നാട്ടുകാര്‍ കാണുന്ന സ്വപ്നം.

A five-acre pond was restored through MGNREGA work. In Pathanamthitta's Ramanchira, the local community’s efforts led to the cleaning of the vast pond.: