hotel-eviction

പത്തനംതിട്ട ഏനാത്ത് കുടുംബശ്രീ ഹോട്ടലിന് കച്ചവടം കുറഞ്ഞതിന് സമീപത്തെ തട്ടുക‌ട അടക്കം 13കടകള്‍ ഒഴിപ്പാക്കാന്‍ നീക്കം. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഹോട്ടല്‍ നടത്തുന്ന സ്ത്രീകളുമാണ് കടകള്‍ ഒഴിപ്പിക്കാന്‍ പരാതി നല്‍കിയത്. ഒടുവില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അടക്കം ഒഴിപ്പിക്കലിനെതിരെ രംഗത്തു വന്നു. ഇതോടെ പ്രധിഷേധങ്ങളും ഉയര്‍ന്നു.

ഒരു കടയ്ക്കെതിരെയുള്ള പരാതിയില്‍ എല്ലാ കടകളും ഒഴിപ്പിക്കാന്‍ ആവില്ല എന്നായിരുന്നു എല്ലാവരുടേയും നിലപാട്.കൃത്യസമയത്ത് ഇടപെടല്‍ ഇല്ലാത്തതിനാല്‍ പാതയോരം കയ്യേറിയുള്ള കടകള്‍ പെരുകി വരികയാണെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറി പറഞ്ഞത്.