മരം വീണ് വീട് പൂര്‍ണമായും തകര്‍ന്നതോടെ താമസിക്കാന്‍ ഇടമില്ലാത്ത അവസ്ഥയിലാണ് ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന വയോധികന്‍. പത്തനംതിട്ട കുമ്പഴസ്വദേശി രാജന്‍റെ വീടിന് മുകളിലാണ് കഴിഞ്ഞ ദിവസം കനത്ത കാറ്റില്‍ മരം വീണത്.
രാജന്‍ വീടിന് പുറത്ത് ചെടികള്‍ക്ക് വെള്ളം ഒഴിച്ചു കൊണ്ടു നിന്നപ്പോഴാണ് കാറ്റ് വീശി മരം വീണത്. അയല്‍ വസ്തുവിനെ അതിരില്‍ നിന്ന ആഞ്ഞിലിയാണ് വീണത്. മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു.രാജന്‍ കിടക്കുന്ന കട്ടിലിലേക്കാണ് മരവും മേല്‍ക്കൂരയും തകര്‍ന്നു വീണത്.വീടിന് പുറത്തായത് കൊണ്ടാണ് രാജന്‍ രക്ഷപെട്ടത്. വീട്ടുപകരണങ്ങള്‍ എല്ലാം നശിച്ചു.
വീട് തകര്‍ന്നത് അറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ പരിഗണിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി നാട്ടുകാരാണ് മരം വെട്ടിമാറ്റിയത് അവിവാഹിതനായ രാജന്‍ ഒറ്റയ്ക്കാണ് താമസം. മേല്‍ക്കൂര തകര്‍ന്ന വീടിന്‍റെ അറ്റകുറ്റപ്പണിക്ക് ലക്ഷങ്ങള്‍ ചെലവാകും. എവിടെത്താമസിക്കും എന്ന ആശങ്കയിലാണ് രാ