ലഹരിക്കെതിരെ രണ്ട് സഭയിലെ വൈദികര്‍ ചേര്‍ന്ന് ഫ്ലാഷ് മൊബ് സംഗീതക്കൂട്ടായ്മ.പത്തനംതിട്ട അടൂര്‍ ബസ് സ്റ്റാന്‍ഡിന് മുന്നിലായിരുന്നു പരിപാടി.യാക്കോബായ,മാര്‍ത്തോമ്മാ സഭകളിലെ പത്ത് വൈദികര്‍ ചേര്‍ന്നാണ് പരിപാടി അവതരിപ്പിച്ചത്
ബസ് സ്റ്റാന്‍ഡിന് മുന്നില്‍ അച്ചന്‍മാരുടെ പാട്ട്.കൂട്ടിന് ചുവന്ന ഉടുപ്പിട്ട കുട്ടികളും.കണ്ടവര്‍ ആദ്യമൊന്ന് അമ്പരന്നു.പിന്നെ കയ്യിലുള്ള ബോര്‍ഡുകള്‍ കണ്ടപ്പോഴാണ് മനസിലായത്.ലഹരിക്കെതിരെയുള്ള സന്ദേശമാണ്.രണ്ട് സഭകളിലെ വൈദികരുടെ സംഗീതക്കൂട്ടായ്മയായ റവറന്‍സ് ഹാര്‍മണിയാണ് ലഹരി ജീവിതം എന്ന പേരില്‍ പരിപാി അവതരിപ്പിച്ചത്.വിവിധ ഇടവകകളില്‍ നിന്നുള്ള കുട്ടികളും അണിചേര്‍ന്നു.
എക്സൈസ് അടൂര്‍ സിഐ അന്‍ഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു.ഒന്നരവര്‍ഷം മുന്‍പാണ് രണ്ട് സഭകളിലെ പത്ത് വൈദികര്‍ ചേര്‍ന്ന് സംഗീതക്കൂട്ടായ്മ രൂപീകരിച്ചത്.ലഹരി വിരുദ്ധസന്ദേശപരിപാടിയുടെ ആദ്യ അവതരണമാണ് അടൂരില്‍ നടന്നത്.വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ അവതരിപ്പിക്കും.