തിരുവനന്തപുരം കാട്ടാക്കടയില്‍ മോട്ടോര്‍വാഹനവകുപ്പിന്‍റെ വ്യാപക പരിശോധന. ഒരു മണിക്കൂര്‍ കൊണ്ടു വിവിധ വാഹനങ്ങള്‍ക്കായി പിഴയിട്ടത് മുപ്പതിനായിരം രൂപ. ഒരു വാഹനം കസ്റ്റഡിയിലെടുത്തു.

നമ്പ‍ര്‍ പ്ലേറ്റ് ഇല്ലാത്തത്, ഇന്‍ഷുറന്‍സ് ഇല്ലാത്തത്, നിയമലംഘനം തുടങ്ങി നമ്പര്‍ ശരിയാംവണ്ണം എഴുതാത്ത വാഹനങ്ങള്‍ വരെ പിടികൂടിയവയിലുള്‍പ്പെടുന്നു. കാട്ടാക്കട ജംഗ്ഷനിലായിരുന്നു പരിശോധന. നോ പാര്‍ക്കിങ്ങ് സ്ഥലത്ത് പാര്‍ക്കു ചെയ്ത വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ന്യൂ ജെന്‍ ബൈക്കുകളിലുള്ള അമിത വേഗം ഉള്‍പ്പെടെ നിരവധി പരാതികളാണ് മോട്ടോര്‍ വാഹന വകുപ്പിലെത്തിയത്. തുടര്‍ന്നായിരുന്നു പരിശോധന. പിടിവീണ വാഹനങ്ങള്‍ക്കെല്ലാം വന്‍ തുകയാണ് പിഴയായെത്തിയത്. പരിശോധന തുടരാനാണ് തീരുമാനം.

Extensive inspection by Motor Vehicle Department at Kattakkada in Thiruvananthapuram: