സ്മാർട്ട് സിറ്റി പദ്ധതിയിൽ തലസ്ഥാനത്തെ റോഡ് നിർമാണം ഒച്ചിഴയും വേഗത്തിലാണ്. അതിന്റെ പല തലങ്ങളും നമ്മൾ കണ്ടെങ്കിലും, നാല് മാസത്തിലേറെയായി വീട്ടിലെ വാഹനം പോലും പുറത്തിറക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കുറച്ചാളുകളുണ്ട്. തിരുവനന്തപുരം ആയുർവേദ കോളജിന് സമീപത്തെ തൈവിള റോഡിലെ താമസക്കാരാണ് ഈ ദുരിത ജീവിതം നയിക്കുന്നത്.
റോഡ് പൊളിച്ചിട്ടിട്ട് ഇത് അഞ്ചാം മാസം, ഇപ്പോഴും പല വീടുകളിലും കാറും ഓട്ടോയും ബൈക്കുമെടക്കം പുരാവസ്തു പോലെ സൂക്ഷിക്കുകയാണ്. എന്നാൽ റോഡിലിറക്കാമെന്ന് വെച്ചാൽ, അതിന് റോഡ് വേണമല്ലോ. തൈവിള റോഡിലെ താമസക്കാരും വ്യാപാരികളും അധികാരികളോട് പരാതി പറഞ്ഞു മടുത്തു. കരാറു കാരൻ കാരണം കട പൂട്ടേട്ട അവസ്ഥയിൽ ചിലർ
റോഡിൽ അങ്ങിങായി ചില കുഴികളിൽ കൊതുക് വളർത്തലും, ഡാൻസിങ് വാട്ടർ സിസ്റ്റം അടക്കം ഉണ്ടെന്നാണ് പ്രദേശവാസികളുടെ പരിഹാസം. രോഗികളും പ്രായമായവരും അടക്കം, വാഹന സൗകര്യമില്ലാതെ വീടുകളിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥ. സ്‌മാർട്ട് സിറ്റി പദ്ധതിയുടെ റോഡ് നിർമാണത്തിലെ കാലതാമസം ഒഴിവാക്കണമെമെന് ആവശ്യപ്പെട്ട പ്രദേശവാസികളുടെ പ്രതിഷേധവും ഫലം കണ്ടില്ല.