waterout

ഒരിക്കലും അവസാനിക്കാത്ത അറ്റകുറ്റപണിയും' റോഡ് കുഴിച്ചും' പൈപ്പ് പൊട്ടിച്ചുമുള്ള സ്മാർട്ട് റോഡ് നിർമാണവും തലസ്ഥാനത്ത് കുടിവെള്ളം മുട്ടിക്കുകയാണ്. തിരുവനന്തപുരത്ത് വാട്ടർ അതോറിറ്റിയുടെ വെള്ളയമ്പലം, കുര്യാത്തി സബ് ഡിവിഷനുകൾക്ക് കീഴിൽ നിരവധി സ്ഥലങ്ങളിലാണ് ആഴ്ചകളായി കുടിവെള്ള വിതരണം മുടങ്ങിയത്. 

 

പറയുമ്പോൾ വലിയ തലപ്പൊക്കം. കെട്ടിലും മട്ടിലും, തലസ്ഥാന നഗരം. പക്ഷേ നഗരത്തിലും നഗരം വിട്ടാലും അവസ്ഥ അതിദയനീയമാണ്. മണക്കാട്, കമലേശ്വരം വാർഡുകളിൽ കുടിവെള്ളം എത്തിയിട്ട് 5 ദിവസങ്ങളായി., കുടിവെള്ളം ആണെങ്കിലും വല്ലപ്പോഴും വന്നാലായി, വന്നാലോ ഒന്നോ രണ്ടോ തുള്ളിക്കൊണ്ട് സംതൃപ്തി അടയണം. 

കിണർ ഇല്ലാത്തതിനാൽ ഏക ആശ്രയം വാട്ടർ അതോറിറ്റിയുടെ കണക്ഷൻ മാത്രമാണ്. ബിൽ തുക അടയ്ക്കാൻ ഒരു ദിവസം വൈകിയാൽ കണക്ഷൻ വിചെടിക്കുന്ന അതോറിറ്റി റോഡിൽ കുഴിച്ച കുഴികളിൽ വീണ് ഇന്നലെ മാത്രം പരിക്കേറ്റത് രണ്ട് പേർക്കാണ്. വിതരണം മുടങ്ങുന്നതിന് മുന്നറിപ്പുകൾ ഇല്ലെന്നും ഒഴിവുകഴിവുകൾ മാത്രമാണ് വാട്ടർ അതോറിറ്റിട്ടിയുടെ മറുപടിയെന്നും പ്രദേശവാസികൾ. 

പൈപ്പ് തുറക്കുമ്പോൾ വരുന്ന കാറ്റ് മാറി വെള്ളം വരുമെന്ന പ്രതീക്ഷയിലാണ് ഓരോ വീട്ടുകാരും. 

ENGLISH SUMMARY:

Smart road construction is also knocking drinking water in the capital