TOPICS COVERED

നിക്ഷേപകരെ പെരുവഴിയിലാക്കി തിരുവനന്തപുരം നേമം സര്‍വീസ് സഹകരണ ബാങ്ക്. നിക്ഷേപത്തുക ഗഡുക്കളായി നല്‍കാമെന്ന വാഗ്ദാനവും പാലിച്ചില്ല.  പണം കിട്ടാതായതോടെ  സിപിഎം ഭരണസമിതിയുള്ള ബാങ്കിലെ അധികാരികളെ നിക്ഷേപകര്‍ തടഞ്ഞുവെച്ചു.

നിക്ഷേപിച്ച തുക ആവശ്യപ്പെട്ട് നേമം സഹകരണ ബാങ്കിലെത്തിയ നിക്ഷേപകരോട് ബാങ്ക് അധികാരികള്‍ ആദ്യം പറഞ്ഞത് ഓണത്തിനു ശേഷം ഗഡുക്കളായി നല്‍കുമെന്നാണ്. പലകുറി കേറിയിറങ്ങിയ നിക്ഷേപകര്‍ക്കു മുന്നില്‍ ബാങ്ക് അധികൃതര്‍ ഇപ്പോള്‍ കൈമലര്‍ത്തുന്നു. ഇതോടെ ബാങ്ക് അധികാരികളെ നിക്ഷേപകര്‍ തടഞ്ഞുവെച്ചു. സമരം ചെയ്തവരെ സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് ഭീക്ഷണിപ്പെടുത്തുന്നതായും നിക്ഷേപകര്‍ പരതിപ്പെടുന്നു

ENGLISH SUMMARY:

Nemom service cooperative bank leaves investors stranded; complainants face threats from CPM