TOPICS COVERED

തീരാവേദനകളടെ നടുവില്‍ ജീവിതം തള്ളി നീക്കുകയാണ് തിരുവനന്തപുരം വെള്ളനാട് സ്വദേശിയായ 21കാരി ഹസീന. പ്ലസ്ടു പരീക്ഷയെഴുതി നില്‍ക്കവേ വന്ന അസുഖത്തെ തുടര്‍ന്നു കിടക്കപായില്‍ തന്നെയാണ് നാലു വര്‍ഷമായി ജീവിതം. ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള അഞ്ചു ശസ്ത്രക്രിയകള്‍ക്കുളള തുക കേട്ട് പകച്ചു നില്‍ക്കുകയാണ് ഈ നിര്‍ധന കുടുംബം.

പഠിക്കാന്‍ മിടുക്കിയായിരുന്നു 21 കാരി ഹസീന. കുന്നോളം ആഗ്രഹങ്ങളുമായി മുന്നേറുമ്പോഴാണ് ഓര്‍ക്കാപുറത്തെത്തിയ അസുഖം ഇതിനു വിലങ്ങുതടിയായത്. ഒന്നെഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാതെ ഈ കിടക്കപായയിലാണ് ജീവിതം. ജീവിതം മുന്നോട്ടു പോകണമെങ്കില്‍ അഞ്ച് ശസ്ത്രക്രിയകള്‍ വേണം. എന്നാല്‍ മല്‍സ്യകച്ചവടക്കാരനായ വാപ്പയടക്കമുള്ള നിര്‍ധന കുടുംബം കൂട്ടിയാല്‍ കുടുന്നതിലും അധികമാണ് ഇതിനുവേണ്ട തുക

പഠിച്ച് ഉയരങ്ങളിലെത്തണമെന്നാണ് ഹസീനയുടെ ആഗ്രഹം. സമൂഹം കൈപിടിച്ചാല്‍ ഹസീനയുടെ ആഗ്രഹം സഫലീകരിക്കും 

ഹസീന.എച്ച്

A/C നമ്പര്‍...110128894930

ഐ.എഫ്.സി കോഡ്...CNRB0014008

കാനറ ബാങ്ക്, വെള്ളനാട്

ENGLISH SUMMARY:

Family in Thiruvananthapuram unable to find money for daughter's surgery