ദീപാവലി ബോണസ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്ന ആരോപിച്ച് തിരുവനന്തപുരം തിരുവല്ലം ടോൾ പ്ലാസ ജീവനക്കാര്‍ പണിമുടക്കി. സമരത്തെ തുടര്‍ന്ന് ടോള്‍ പിരിക്കാതെയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്
തിരുവനന്തപുരം തിരുവല്ലം ടോള്‍ ബൂത്തില്‍ കരാര്‍ എടുത്തിരുന്ന കമ്പനി മാറി പുതിയ കമ്പനി വന്നതോടെ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്നാണ് ജീവനക്കാരുടെ പരാതി . സ്ത്രീകള്‍ ഉള്‍പ്പടെ 56 ജീവനക്കാരും പണിമുടക്കിയതോടെ ടോള്‍ പിരിവ് നിലച്ചു .ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ഒരു വശത്ത് കൂടി ടോള്‍ പിരിക്കാതെ ജീവനക്കാര്‍ വാഹനങ്ങള്‍ കടത്തിവിട്ടു
ടോള്‍ പിരിവ് നടത്തിയ കമ്പനി മാറിയെങ്കിലും മാനേജര്‍ മാറിയിട്ടില്ലെന്നും പിന്നെ എന്ത് കൊണ്ട് ആനുകൂല്യങ്ങള്‍ തടയുന്നുവെന്നും ജീവനക്കാര്‍ ചോദിക്കുന്നു. ആയിരക്കണക്കിന് വാഹനങ്ങളാണ് ഒരു ദിവസം ടോള്‍ പ്ലാസയിലൂടെ കടന്നു പോകുന്നത്. ജീവനക്കാര്‍ അനിശ്ചിതകാലസമരം നടത്തിയാല്‍ കോടിക്കണക്കിന് രൂപ കരാറുകാര്‍ക്ക് നഷ്ടം വരും