തിരുവനന്തപുരം – തെന്മല പാതയിലെ കരകുളം ഫ്ളൈ ഓവര്‍ നിര്‍മാണത്തിന്‍റെ ഭാഗമായി നടപ്പാക്കിയ ഗതാഗത പരിഷ്കരണം കാരണമുളള യാത്രാക്ളേശത്തിന് തിങ്കളാഴ്ചയോടെ പരിഹാരം കാണുമെന്ന് മന്ത്രി ജി.ആര്‍.അനില്‍. യാത്രക്കാരുടെ ആവശ്യപ്രകാരം ബസ് സര്‍വീസ് പുനഃക്രമീകരിക്കും. അവലോകന യോഗത്തിലാണ് മന്ത്രിയുടെ ഉറപ്പ്.
കരകുളം മേല്‍പ്പാലം നിര്‍മാണം ഗതാഗത പരിഷ്കരണം കാരണം യാത്രാക്ലേശം തിങ്കളാഴ്ചയോടെ പരിഹാരമെന്ന് മന്ത്രി ജി.ആര്‍.അനില്‍. ബസ് സര്‍വീസ് പുനക്രമീകരിക്കും. അവലോകന യോഗത്തില്‍ മന്ത്രിയുടെ ഉറപ്പ്. തിരുവനന്തപുരം – തെന്മല പാതയിലെ കരകുളം മേല്‍പാല നിര്‍മാണത്തിന്‍റെ ഭാഗമായി നടപ്പാക്കിയ ഗതാഗത പരിഷ്കാരത്തേക്കുറിച്ച് പരാതികള്‍ ഏറെയാണ്. കരകുളം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നാട്ടുകാരും ജനപ്രതിനിധികളും പരാതികളുടെ കെട്ടഴിച്ചു.
യോഗത്തില്‍ ബസ് സര്‍വീസ് പുനക്രമീകരിക്കാന്‍ തീരുമാനിച്ചു. രാവിലെ റെയില്‍വേ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ബസ് സൗകര്യമൊരുക്കും. ഹെവി വാഹനങ്ങള്‍ തിരക്കേറിയ സമയത്ത് സര്‍വീസ് നടത്താതിരിക്കാന്‍ ഉടമകളുമായി സംസാരിക്കാന്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി. വിദ്യാര്‍ഥികള്‍ക്കും പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തും. പ്രധാന ജംങ്ക്ഷനുകളില്‍ ട്രാഫിക് വാര്‍ഡന്‍മാരെ നിയോഗിക്കും. ഗതാഗത പരിഷ്കാരത്തിന് പൂര്‍ണരൂപം നല്കി തിങ്കളാഴ്ചയോടെ നടപ്പാക്കുമെന്നാണ് ഉറപ്പ്.