8 ദിവസം മുമ്പാണ് ധനുവച്ചപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന 75-കാരിയായ സെലിനമ്മ വീട്ടിനുള്ളില്‍ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെലീനയുടെ വീട്ടില്‍ സഹായിക്കാനായി എത്തുന്ന സ്ത്രീയാണ് കട്ടിലില്‍ മരിച്ച് കിടക്കുന്ന സെലീനമ്മയെ ആദ്യം കണ്ടത് .തുടര്‍ന്ന് മകനെ വിവരം അറിയിച്ചു. സ്വാഭാവിക മരണമെന്ന് കരുതി പോസ്റ്റ്മോര്‍ട്ടം നടത്താതെ പള്ളിയിലെ സെമിത്തേരിയില്‍ സംസ്കാരവും നടത്തി.
സംസ്ക്കാരത്തിന് ശേഷം അലമാര തുറന്നപ്പോള്‍ ആഭരണങ്ങള്‍ കാണാതിരുന്നതോടെയാണ് സംശയമുണ്ടായത്. ഇതോടെയാണ് സെലീനയുടെ മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടിരുന്നുവെന്ന് മൃതദേഹം കുളിപ്പിച്ച സ്ത്രീകള്‍ കുടുബത്തെഅറിയിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കളക്ടറുടെ ഉത്തരവ് ഉണ്ടായാല്‍ ഉടന്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും.