മാലിന്യം ജലാശയത്തിലും കരയിലും തള്ളിയശേഷമാണ് പൊലീസിനെയടക്കം ഇരുമ്പനം സ്വദേശി ബാബുരാജ് വെല്ലുവിളിക്കുന്നത്. ആശുപത്രി മാലിന്യവും, അറവുമാലിന്യവും ഇതിലുണ്ട്.
ഗതികെട്ട് കഴിഞ്ഞ ദിവസം നാട്ടുകാരും , കൗണ്‍സിലറും അടക്കം മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞ് ഡ്രൈവറേയും മറ്റും പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. സമീപത്തെ കിണറുകളില്‍ പോലും മാലിന്യത്തിന്‍റെ അവശിഷ്ടങ്ങള്‍ എത്തി.
ക്ലീന്‍ കേരള എം.ഡി, സുരേഷ് കുമാറും ഇവിടെ നിന്നും ഏറെ അകലെയല്ലാതെയാണ് താമസം. നാട്ടുകാര്‍ ഇക്കാര്യം അറിയിച്ചെങ്കിലും മാലിന്യം ഇപ്പോഴും നിര്‍ബാദം ഇവിടെ തള്ളുകയാണ്.