ഈ മാസം 29ന് തിരുവനന്തപുരം നഗരം ക്ലീൻ സിറ്റിയായി പ്രഖ്യാപിക്കാൻ ഒരുങ്ങുമ്പോൾ പരിഹരിക്കാൻ ഇനിയും ഒട്ടേറെ കാര്യങ്ങൾ. ചാല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇപ്പോഴും മാലിന്യം ചാക്കിൽ കെട്ടിയിട്ടിരിക്കുന്നു. ഓഫീസുകളുടെ മാലിന്യ സംസ്കരണവും ഇപ്പോഴും കടലാസിൽ തന്നെയാണ്.
വിളപ്പിൽശാലയിലെ മാലിന്യ സംസ്കരണ കേന്ദ്രം പൂട്ടി പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും തലസ്ഥാനത്തിന് ഒരു കേന്ദ്രീകൃത മാലിന്യ പ്ലാന്റ് ഇതുവരെയും ഇല്ല. തുടങ്ങാനുള്ള നടപടികൾ ഉണ്ടാകുമെന്ന് സർക്കാർ പല ആവർത്തിച്ചെങ്കിലും തലം കിട്ടാനുള്ള ബുദ്ധിമുട്ടും പ്രാദേശിക എതിർപ്പും ഭയന്ന് പിന്നോക്കം പോയി. നഗരത്തിലെ മാലിന്യം എങ്ങോട്ടാണ് കൊണ്ടുപോകുന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല.
പന്നിഫാമുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇങ്ങനെ വലിയ വീപ്പ കളിയാക്കി അവിടെയവിടെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. നഗരത്തിലെ ഹോട്ടലുകളിലെ ജൈവ മാലിന്യങ്ങളും ഏജൻസികൾ ആണ് എടുക്കുന്നത്. ഇതും കൂടുതലും പോകുന്നത് പന്നിഫാമുകളിലേക്ക് ആണ്. ആശുപത്രി മാലിന്യം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത് വലിയ പ്രതിഷേധം ഉണ്ടാവുകയും പിന്നീട് തിരിച്ചെടുക്കേണ്ടി വന്നു അതിനുശേഷം ആശുപത്രി മാലിന്യങ്ങളും എന്ത് ചെയ്യുന്നു എന്ന് അറിയില്ല. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാർക്കറ്റ് ആയ ചാലയ്ക്ക് പിന്നിലുള്ള അവസ്ഥയാണിത്. നഗരസഭ പൂന്തോട്ടം ആക്കിയ പ്രദേശത്ത് കാഴ്ചയാണിത്.
ഓഫീസുകൾ ഹരിത ഓഫീസുകൾ ആയി മാറണമെന്നായിരുന്നു സർക്കാർ നിർദേശം ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ഓഫീസുകൾക്കും ജൈവമാലിന്യം സംസ്കരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഇത് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം എന്നും നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ മന്ത്രിയുടെ ഓഫീസിലിരിക്കുന്ന സെക്രട്ടറിയേറ്റ് അടക്കമുള്ള ഒരു ഓഫീസിലും ഇതുവരെയും ജൈവമാലിന്യം.