വ്യത്യസ്തമായ ആവിഷ്കാരം കൊണ്ട് മാക്ബത്ത്–ദി ലാസ്റ്റ് ഷോ പ്രേക്ഷകപ്രശംസ നേടി.വീണ്ടു ഭഗവാന്‍റെ മരണം, സോവിയറ്റ് സ്റ്റേഷന്‍ കടവ് എന്നീ പ്രക്ഷക പ്രശംസ നേടിയ നാടകങ്ങള്‍ക്ക് ശേഷം കനല്‍ സാംസ്കാരിക വേദി അവതരിപ്പിക്കുന്ന പതിനാറാമത്തെ നാടകമാണ് മാക്ബത്ത്–ദി ലാസ്റ്റ് ഷോ.
കണ്ണന്‍ നായര്‍, സന്തോഷ് വെഞ്ഞാറമൂട്, ജോസ് പി റാഫേല്‍, വാണി രാജേന്ദ്ര, റെജു കോലിയക്കോട്, അമല്‍ കൃഷ്ണ, ജയദേവ് രവി, നരേന്ദ്ര മോഹന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച മത്സരത്തില്‍ മികച്ച നാടകരചയ്ക്കുള്ള സംസ്ഥാന പുരസ്കരാം ലഭിച്ച നാടകമാണ് മാക്ബത്ത്–ദി ലാസ്റ്റ് ഷോ. ഹസിം അമരവിളയാണ് നാടകം സംവിധാനം ചെയ്തത്.