തിരുവനന്തപുരത്ത് ലൈംഗിക പീഡനം തടയാന്‍ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിയെ വിമർശിച്ചതിന് ന്യായീകരണവുമായി ശശി തരൂർ എം.പി. തെറ്റ് ചെയ്യുന്നവരെ ശിക്ഷിയ്ക്കാൻ സമൂഹത്തിൽ നിയമ വ്യവസ്ഥയുണ്ട്. അല്ലാതെ നിയമം കൈയിലെടുക്കുകയല്ല വേണ്ടത്. കത്തിയെടുക്കുന്നതിന് പകരം പെൺകുട്ടിയ്ക്ക് പൊലീസിനെ സമീപിക്കാമായിരുന്നു. പെൺകുട്ടിയ്ക്കുണ്ടായ ദുരനുഭവത്തിൽ മറ്റുള്ളവരെപ്പോലെ ഖേദിക്കുന്നതായും ശശിതരൂർ ഫെയ്സ് ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ച തരൂർ പെൺകുട്ടിയുടെ പ്രവൃത്തിയെ വിമർശിച്ചതായി ആക്ഷേപം ഉയർന്നിരുന്നു.
Advertisement