എം.ജി, സർവകലാശാല ബി.കോം കോഴ്സിന്റെ പുതിയ സിലബസിൽ ഗുരുതരമായ തെറ്റുകളെന്ന് ആരോപണം. പാളിചകൾ ചൂണ്ടിക്കാട്ടി കോമേഴ്സ് ബോർഡ് ഒാഫ് സ്റ്റഡീസ് അംഗങ്ങൾ രാജിവച്ചു. തങ്ങളുടെ നിർദേശങ്ങൾ പാടെ അവണിച്ചതായും സിൻഡിക്കറ്റിന്റെ സ്ഥാപിത താൽപര്യങ്ങളാണ് ഇപ്പോഴത്തെ നടപടിയ്ക്ക് പിന്നിലെന്നും അംഗങ്ങൾ ആരോപിച്ചു.
സിലബസ് പരിഷ്കരണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ആവശ്യമായ നിർദേശങ്ങളും ശുപാർശകളും സർവകലാശാലയ്ക്ക് നൽകുന്നതിന് വേണ്ടിയാണ് ഒാരോ വിഷയത്തിനും ബോർഡ് ഒാഫ് സ്റ്റഡീസ് രൂപീകരിച്ചിരിക്കുന്നത്. പതിനൊന്ന് അംഗങ്ങളാണ് കോമേഴ്സ് ബോർഡ് ഒാഫ് സ്റ്റഡീസിൽ ഉണ്ടായിരുന്നത്.
ഒരുവർഷത്തെ പഠനത്തിനും വിവിധ ചർച്ചകൾക്കും ശേഷം ബോർഡ് ഒാഫ് സ്റ്റഡീസ് തയ്യാറാക്കിയ ഡ്രാഫ്ട് സിലബസ് സർവകലാശാ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയും തുടർന്ന് വിവദ്യാർഥികളുടെയും അധ്യാപകരുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് 2016ൽ സർവകലാശാലയ്ക്ക് സമർപ്പിക്കുകയും ചെയ്തു. 2016.. 17 അധ്യയന വർഷം മുതൽ പുതിയ സിലബസ് നടപ്പാക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പുതിയതായി നിലവിൽ വന്ന സിൻഡിക്കറ്റ് , തീരുമാനം മരവിപ്പിക്കുകയും പുതിയ കമ്മറ്റിയെ രൂപീകരിച്ച് സിലബസ് പാടെ മാറ്റുകയായരുന്നെന്നുമാണ് ആരോപണം.
ഒാഡിറ്റിങ്ങ്, ഫിനാഷ്യൽമാനേജുമെന്റ് ഉൾപ്പെടയുള്ള പ്രധാനവിഷയങ്ങൾ പുതിയ സിലബസിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ആരോപണുണ്ട്. ഇത് നിലവാരത്തകർച്ചയ്ക്ക് കാരണമാകുമെന്നും പറയുന്നു. ഇത് സംബന്ധിച്ച്ുള്ള പരാതി വൈസ് ചാൻസലർക്ക് നൽകിയതായും ബോർഡ് സ്റ്റഡീസ് അംഗത്വം രാജിവയ്ക്കുന്നതായും അംഗങ്ങൾ പറഞ്ഞു.