വെള്ളപ്പൊക്ക ഭീഷണി ഉയർത്തി മുംബൈയിൽ കനത്തമഴ. ഇന്നലെ ഉച്ചയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ദാദർ, അന്ധേരി, മാട്ടുംഗ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ ഇതിനോടകംതന്നെ വെള്ളക്കെട്ട് രൂപപ്പെട്ട് തുടങ്ങി. ഇത് റോഡ് ഗതാഗതത്തെ ഭാഗികമായി ബാധിച്ചു. മഴ തുടരുന്നത് ലോക്കൽ ട്രെയിൻ ഗതാഗതത്തെയും ബാധിച്ചേക്കും. കൂടുതൽ വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ഇന്നലെ വിമാനത്താവളത്തിന്റെ പ്രവർത്തനം അരമണിക്കൂറോളം നിർത്തിവച്ചിരുന്നു. സ്പൈസ്ജെറ്റ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയെങ്കിലും അപകടം ഒഴിവായി. അടുത്ത 24മണിക്കൂർ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
Advertisement