ജപ്പാന് ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ രണ്ടാം റൗണ്ടില്‍ പി.വി.സിന്ധുവിനും സൈന നെഹ്വാളിനും ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍. ജപ്പാന്റെ ലോകചാംപ്യന് നൊസോമി ഒക്കുഹാരയാണ് സിന്ധുവിന്റെ എതിരാളി. ലോകചാംപ്യന്‍ഷിപ്പിലെ ഫൈനലിന് ശേഷം കൊറിയ ഓപ്പണ്‍ ഫൈനലില്‍ സിന്ധു ഒക്കുഹാരയെ തോല്‍പ്പിച്ചിരുന്നു. സ്പെയിനിന്റെ ഒളിംപിക് ചാംപ്യന്‍ കരോലിന മാരിനാണ് സൈനയുടെ എതിരാളി. പുരുഷ സിംഗിള്‍സില്‍ കെ.ശ്രീകാന്തും എച്ച്.എസ്.പ്രണോയും സമീര്‍ വര്‍മയും ഇന്ന് രണ്ടാം റൗണ്ടില്‍ മല്‍സരിക്കും
Advertisement