മൂന്ന് സ്വാശ്രയ കോളജുകളിലെ മെഡിക്കല്‍ പ്രവേശനത്തിന് അംഗീകാരം. 400 വിദ്യാര്‍ഥികളുടെ സ്വാശ്രയ പ്രവേശനം അംഗീകരിച്ചാണ് സുപ്രീംകോടതി ഉത്തരവ്. ഇക്കാര്യത്തില്‍ വിശദമായ ഉത്തരവ് പിന്നീടിറക്കുമെന്ന് കോടതി വ്യക്തമാക്കി. ഈവര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തിന് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ തൊടുപുഴ അല്‍ അസ്ഹര്‍, കല്പറ്റ ഡി.എം, അടൂര്‍ മൗണ്ട് സിയോണ്‍ കോളജുകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ്.എ.ബൊബഡെ അധ്യക്ഷനായ രണ്ടംഗബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
Advertisement