ഗോരക്ഷയുടെ പേരിലുള്ള അതിക്രമങ്ങളിൽ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് കേരളമടക്കം സംസ്ഥാനങ്ങൾ ഒക്ടോബർ മുപ്പത്തിയൊന്നിന് മുൻപ് സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രീം കോടതി. അക്രമം തടയാൻ ജില്ലകൾ തോറും നോഡൽ ഓഫീസർ രെ നിയമിക്കുന്നതടക്കം നൽകിയ നിർദേശങ്ങൾ നടപ്പാക്കിയത് സംബന്ധിച്ചും വിശദീകരിക്കണം. ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിന് ബാധ്യത ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. ജുനൈദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന കാര്യം അലഹബാദ് ഹൈക്കോടതിക്ക് തീരുമാനിക്കാം എന്നും കോടതി പറഞ്ഞു.

Advertisement