ബാഡ്മിന്റന്‍ താരം പി.വി സിന്ധുവിന് പത്മഭൂഷണ്‍ പുരസ്ക്കാരം നല്‍കണമെന്ന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ശുപാര്‍ശ. ഒളിംപിക്സില്‍ വെള്ളിമെഡല്‍ നേടിയതിന് പിന്നാലെ ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ നേടിയ വെള്ളിമെഡലും, കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ കിരീടം നേടിയതും പരിഗണിച്ചാണ് ശുപാര്‍ശ. രണ്ടായിരത്തി പതിനഞ്ചില്‍ പത്മശീയും, രണ്ടായിരത്തി പതിനാറില്‍ രാജ്യത്തെ പരമോനത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്ക്കാരവും നല്കി രാജ്യം സിന്ധുവിനെ ആദരിച്ചിട്ടുണ്ട്. എം.എസ്.ധോണിക്കും പത്മഭൂഷണ്‍ ശുപാര്‍ശ ലഭിച്ചിട്ടുണ്ട്.
Advertisement