സാമ്പത്തിക മാന്ദ്യത്തെ പരോക്ഷമായി ന്യായീകരിച്ച് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ദീര്‍ഘകാലത്തേയ്ക്കുള്ള നേട്ടങ്ങള്‍ക്കുവേണ്ടി രാജ്യം താല്‍ക്കാലിക വേദനകള്‍ അനുഭവിക്കേണ്ടിവരുമെന്ന് വെങ്കയ്യ പറഞ്ഞു. ലോകം സാമ്പത്തിക പ്രതിസന്ധിയിലാണ്. ചൈനയുടെ സമ്പദ് വ്യവസ്ഥ പോലും തളര്‍ച്ച നേരിടുകയാണ്. ഇതിനിടയിലും നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടമായി ഇന്ത്യയെയാണ് കാണുന്നതെന്നും വെങ്കയ്യ പറഞ്ഞു. താന്‍ നഗരവികസന മന്ത്രിയായിരിക്കെ സ്മാര്‍ട് സിറ്റി പദ്ധതി നടപ്പാക്കുന്നതിനിടയില്‍ വിദേശ രാജ്യങ്ങളിലെ നയതന്ത്രപതിനിധികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഏറെ താല്‍പര്യം അറിയിച്ചിരുന്നതായി വെങ്കയ്യ വ്യക്തമാക്കി. ആ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എല്ലാ പ്രധാന രാജ്യങ്ങളിലെയും ഭരണാധിപന്മാരുമായും അവിടെയുള്ള പ്രവാസി ഇന്ത്യക്കാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യവും കാര്യക്ഷമവുമായ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഡല്‍ഹിയില്‍ ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ ഉപരാഷ്ട്രപതി പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തിന്‍റെ പേരില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയും തമ്മിലുള്ള വാക് പോര് തുടരുന്നതിനിടെയാണ് ഉപരാഷ്ട്രപതി നിലപാട് വ്യക്തമാക്കിയത്.

Advertisement