കുടുംബാധിപത്യവും ജനാധിപത്യവും ഒരുമിച്ചു പോകില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന്‍റെ മറുപടി. ജനാധിപത്യത്തില്‍ ജനങ്ങളാണ് തീരുമാനമെടുക്കുന്നത്. കുടുംബാധിപത്യം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. ജനാധിപത്യ വ്യവസ്ഥയില്‍ കുടുംബാധിപത്യം ഒരു അശ്ലീലമാണ്. എങ്കിലും ചിലര്‍ക്ക് അത് പ്രിയങ്കരമാണെന്നും രാഹുലിനെ പരോക്ഷമായി വിമര്‍ശിച്ച് വെങ്കയ്യ നായിഡു പറഞ്ഞു. ജാതിയോ മതമോ സാമ്പത്തിക ശേഷിയോ അല്ല കഴിവാണ് ജനാധിപത്യത്തില്‍ പ്രധാനം. മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ വൈ.എസ്.ഖുറേഷിയുടെ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. യുഎസ് പര്യടനത്തിന്‍റെ ഭാഗമായി കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കവെയാണ് രാഹുല്‍ കുടുംബാധിപത്യത്തെ ന്യായീകരിച്ച് സംസാരിച്ചത്.

Advertisement