ഡല്‍ഹിയില്‍ ദീപാവലി പടക്കവില്‍പന സുപ്രീംകോടതി നിരോധിച്ചു. നവംബര്‍ ഒന്നുവരെ പടക്കം വില്‍ക്കരുതെന്ന് ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടിയാണ് നിരോധനം. കഴിഞ്ഞവര്‍ഷത്തെ ദീപാവലി ആഘോഷത്തിന് ശേഷം ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞ് രൂപപ്പെട്ടിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് അന്തരീക്ഷ മലിനീകരണത്തിന് ശമനമുണ്ടായത്. ഇതേത്തുടര്‍ന്ന് പടക്കവില്‍പന ഇടക്കാലത്തേക്ക് സുപ്രീംകോടതി നിരോധിച്ചെങ്കിലും പിന്നീട് ഉത്തരവ് പിന്‍വലിച്ചിരുന്നു. ഇത് ചോദ്യംചെയ്ത് മൂന്ന് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.
Advertisement