ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിന്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനും ഏറെ നിര്‍ണായകമായ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തിയതി പ്രഖ്യാപിച്ചില്ല. ഹിമാചലിന്‍റെ ഫലപ്രഖ്യാപനം നടക്കുന്ന ഡിസംബര്‍ പതിനെട്ടിന് മുന്പ് ഗുജറാത്തിലും വോട്ടെടുപ്പ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ എ.കെ.ജോതി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിശ്വസ്തന്‍ അമിത്ഷായ്ക്കും അഗ്നിപരീക്ഷയായ ഗുജറാത്ത് നിയസഭാതിരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിക്കാതെ , ഡിസംബറില്‍ ഫലപ്രഖ്യാപനമെന്ന് സൂചന നല്‍കി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍. ഡിസംബര്‍ പതിനെട്ടിന് മുന്പ് രണ്ടുഘട്ടങ്ങളിലായിഗുജറാത്തില്‍ വോട്ടെടുപ്പ് നടക്കും. ഹിചാമചല്‍ ഫലം ഗുജറാത്ത് വോട്ടെടുപ്പിനെ ബാധിക്കില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.കെ.ജോതി വ്യക്തമാക്കി.
മുഴുവന്‍ പോളിങ് ബൂത്തുകളിലും ഇലക്ട്രോണിക് വോട്ടിങ് മെഷിനൊപ്പം വിവിപാറ്റും ഉപയോഗിക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണ് ഹിമാചല്‍ പ്രദേശില്‍ നടക്കുക. 49.05 ലക്ഷം വോട്ടര്‍മാര്‍ക്കായി 7521 പോളിങ് ബൂത്തുകളാണ് സജീകരിച്ചിരിക്കുന്നത്. നൂറോളം പ്രശ്നബാധിത ബൂത്തുകളില്‍ ഉള്‍പ്പെടെ കേന്ദ്രസേനയെ വിന്യസിക്കും. അനധികൃതസ്വത്ത് സന്പാദനകേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി വീരഭദ്രസിങിനും ഭരണകക്ഷിയായ കോണ്‍ഗ്രസിനും തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകം. പത്രിക സമര്‍പ്പിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ 23നാണ്. ഒക്ടോബര്‍ 24ന് സൂഷ്മപരിശോധന നടക്കും. 26നാണ് പത്രിക പിന്‍വലിക്കേണ്ട അവസാനതീയതി. അടുത്തവര്‍ഷം ജനുവരിയിലാണ് ഇരുസംസ്ഥാനനിയമസഭകളുടെയും കാലാവധി അവസാനിക്കുക.