കുണ്ടറ അലിൻഡ് സർക്കാർ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഫാക്ടറി തുറന്നതിന്റെ അർഥം ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നല്ല. പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി കമ്പനി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അലിൻഡ് ഏറ്റെടുക്കാനുള്ള മുൻനിലപാട് അട്ടിമറിച്ച് ഫാക്ടറി തുറക്കാൻ സൊമാനി ഗ്രൂപ്പിന് സർക്കാർ അനുമതി നൽകിയ വാർത്ത മനോരമ ന്യൂസ് ടോപ് റിപ്പോർട്ടർ അന്വേഷണപരമ്പരയാണ് പുറത്തുകൊണ്ടുവന്നത്.
Advertisement