എസ്‌ബിഐ അക്കൗണ്ട് ഉടമകളുടെ എടിഎം കാര്‍ഡുകളില്‍നിന്ന് പണം പിന്‍വലിച്ച സൈബര്‍ കള്ളന്‍മാര്‍ ഉപയോഗിച്ചത് സ്പൂഫിങ് എന്ന സാങ്കേതികവിദ്യ. എസ്.ബി.ഐ. പരിശോധിക്കുമ്പോള്‍ ഇടപാട് നടന്നത് ഡല്‍ഹി പീതംപുരയിലെ എ.ടി.എമ്മിലാണെന്ന് തെളിയുന്നുണ്ടെങ്കിലും മറ്റെവിടെയോ ഇരുന്നാണ് പണം പിന്‍വലിച്ചത്. അത് ഓണ്‍ലൈന്‍ ആയാണോ മറ്റേതെങ്കിലും എ.ടി.എമ്മില്‍നിന്നാണോ എന്ന് എസ്.ബി.ഐക്ക് വ്യക്തതയില്ല. സൈബര്‍ സുരക്ഷാവിദഗ്ധന്‍ ഡോ. വിനോദ് പി.ഭട്ടതിരിപ്പാട് സ്പൂഫിങ്ങിനെ കുറിച്ച് വിശദീകരിക്കുന്നു.
ഡല്‍ഹിയിലെ പോലെ ഇന്ത്യയില്‍ മറ്റ് പല ഇടങ്ങളിലും ഇതേദിവസമോ തൊട്ടടുത്ത ദിവസങ്ങളിലോ തട്ടിപ്പ് നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് സൈബര്‍ സുരക്ഷ വിദഗ്ധര്‍ പറയുന്നു.