ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര അവസാനഘട്ടത്തില്‍. സമാപന സമ്മേളനത്തിന് മുന്നോടിയായി പാളയംമുതല് പുത്തരിക്കണ്ടം വരെ നടക്കുന്ന പദയാത്രയില്‍ അല്പസമയത്തിനകം ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കും. രാവിലെ ശ്രീകാര്യത്ത് നിന്നു തുടങ്ങിയ സമാപനജാഥ കേന്ദ്രമന്ത്രി പൊന്രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരായ മണ്ണന്തല രഞ്ജിത്തിന്റെയും ശ്രീകാര്യം രാജേഷിന്റേയും വീടുകള്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ രാവിലെ സന്ദര്‍ശിച്ചശേഷമാണ് ജാഥ തുടങ്ങിയത്. ബിജെപി നേതാവ് സരോജ് പാണ്ഡെ നടത്തിയ പ്രസ്താവന ജനരക്ഷായാത്രയെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. അക്രമം തുടര്‍ന്നാല്‍ ഉണ്ടാകുന്ന സാഹചര്യത്തെക്കുറിച്ചായിരിക്കാം അവര്‍ പ്രതികരിച്ചതെന്നും കുമ്മനം മണ്ണന്തലയില്‍ പറഞ്ഞു.