എല്‍ഡിഎഫിന്റെ മേഖലാ ജാഥകള്‍ മൂന്നാംദിവസം പര്യടനം തുടരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് നിന്നാണ് ഇന്ന് യാത്ര തുടങ്ങിയത്. ജില്ലയിലെ ആറ് മണ്ഡലങ്ങളിൽ പര്യടനം നടത്തി വൈകിട്ട് കണ്ണൂർ ടൗണിലാണ് അവസാനിക്കും. മട്ടന്നൂർ, പിണറായി, പാനൂർ, തലശേരി എന്നിവിടങ്ങളിലും ജനജാഗ്രത യാത്രയ്ക്ക് സ്വീകരണം നൽകും. കാനം രാജേന്ദ്രന് നയിക്കുന്ന തെക്കന്‍ മേഖല ജാഥ നെടുമങ്ങാട് നിന്നാണ് പര്യടനം തുടങ്ങിയത്. വെഞ്ഞാറമൂട്, ശ്രീകാര്യം, മുരുക്കുംപുഴ, വര്‍ക്കല, എന്നിവിടങ്ങളില്‍ പര്യടനം നടത്തി ആറ്റിങ്ങലില്‍ അവസാനിക്കും.
Advertisement