ജനജാഗ്രത യാത്രയിൽ ആഡംബര കാർ ഉപയോഗിച്ചതിൽ ന്യായീകരണവുമായി കാരാട്ട് റസാഖ് എംഎൽഎ. ആഡംബരക്കാറും ആഡംബരജീവിതവും എല്ലാ പാര്‍ട്ടിക്കുമുണ്ട്. ഇപ്പോള്‍ ആഡംബരം എന്നൊന്നില്ല.വേണ്ട സൗകര്യങ്ങള്‍ എല്ലാപാര്ട്ടിക്കുമുണ്ട്. കോടിയേരിക്കായി കാര്‍ ഏര്‍പെടുത്തിയതില്‍ കൊടുവളളിയിലെ പ്രാദേശിക സംഘാടക സമിതിക്ക് വീഴ്ച് പറ്റിയെന്നു പറയാനാകില്ലെന്നും എംഎൽഎ മനോരമ ന്യൂസിനോട് പറഞ്ഞു. പ്രാദേശിക സംഘാടക സമിതിയ്ക്ക് വീഴ്ച പറ്റിയെന്നായിരുന്നു കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നിലപാട്. വിഷയം ചർച്ച ചെയ്യാനായി താമരശ്ശേരി ഏരിയ കമ്മറ്റി യോഗം ചേരുകയാണ്. വൈകിട്ട് കൊടുവള്ളിയിൽ രാഷ്ട്രീയ വിശദീകരണ യോഗവും നടക്കും.
Advertisement