ആലപ്പുഴ നഗരസഭാ കൗണ്‍സിലില്‍ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. ചെയര്മാന് തോമസ് ജോസഫിന് മര്‍ദനമേറ്റു. ഉന്തിലും തളളിലും കൗണ്‍സിലര്‍മാര്‍ക്ക് പരുക്കുമുണ്ട്. യു.ഡി.എഫ് അംഗം അസഭ്യപരാമര്‍ശം നടത്തിയതാണ് കയ്യാങ്കളിക്ക് വഴിവച്ചത്. യു.ഡി.എഫ് അംഗങ്ങളെ എല്‍.ഡി.എഫ് അംഗങ്ങള്‍ തടഞ്ഞുവച്ചു.തുടര്‍ന്ന് കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടിട്ടും അംഗങ്ങള്‍ നഗരസഭാ ഓഫിസില്‍ തുടരുകയാണ്.
Advertisement