അമേരിക്കയിലെ ഡാലസില്‍ മരിച്ച മൂന്നുവയസുകാരി ഷെറിന്റെ വളര്ത്തച്ഛന് മലയാളിയായ വെസ്ലി മാത്യൂസിനെ കൂടുതല്‍ നിരീക്ഷണത്തിനായി ഡാലസ് കൗണ്ടി ജയിലിലേക്ക് മാറ്റി. മാനസികാരോഗ്യ പരിശോധനയുടെ ഭാഗമായി പ്രത്യേക നിരീക്ഷണത്തിലാണ് വെസ്്ലി.
അതേസമയം ഷെറിന്റെ മരണം സംബന്ധിച്ച ദുരൂഹതകള്‍ തുടരുകയാണ്. ഷെറിന്റെ മൃതദേഹം കണ്ടെടുത്ത കലുങ്കും പരിസരവും പൊലീസ് മുന്‍പ് പരിശോധിച്ചിരുന്നുവെന്നും അപ്പോളൊരു സൂചനയും ലഭിച്ചിരുന്നില്ലെന്ന് റിച്ചാഡ്സന്‍ പൊലീസ് വ്യക്തമാക്കി. വെസ്്ലി മാത്യൂസിന്റെ ഭാര്യ സിനിയെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല.
കുട്ടിയുടെ മരണത്തില്‍ സിനി തകര്‍ന്ന നിലയിലാണെന്നും ഇതിനകം എല്ലാ വിവരങ്ങളും പൊലീസിന് കൈമാറിയെന്നുമാണ് സിനിയുടെ അഭിഭാഷകന് പറയുന്നത്. സിനി മാത്യൂസ് യു.എസിലെ റജിസ്റ്റേര്‍ഡ് നഴ്സാണെന്നും കുട്ടികളുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും വ്യക്തമായി