പോപ്പുലര്‍ ഫ്രണ്ടിനെതിരെ മുസ്‌ലിം ലീഗ്. സംഘടനയുടെ പ്രവര്‍ത്തന ശൈലിയോട് യോജിപ്പില്ലെന്നും അതുകൊണ്ടുതന്നെ ലീഗ് വിഭാവനം ചെയ്യുന്ന മുസ്‌ലിം സംഘടനകളുടെ പൊതുവേദിയില്‍ പോപ്പുലര്‍ ഫ്രണ്ടിന് ഇടമില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. മറ്റുവിഭാഗങ്ങളെ ചൊടിപ്പിക്കുന്ന ശൈലി ന്യൂനപക്ഷ രാഷ്ട്രീയത്തിന് ചേര്‍ന്നതല്ല. കാന്തപുരം വിഭാഗത്തെ അടക്കം ഉള്‍പ്പെടുത്തിയുള്ള പൊതു പ്ലാറ്റ്ഫോമിനായി ശ്രമം തുടരുമെന്നും ഇടി പറഞ്ഞു.
അതേസമയം, താന്‍ മുജാഹിദുകാരനല്ലെന്നും അത്തരമൊരു പ്രചാരണം എങ്ങനെ വന്നെന്ന് അറിയില്ലെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. സമസ്തയുമായുള്ള പ്രശ്നം പറഞ്ഞുതീര്‍ത്തതാണ്. സലഫിസം തീവ്രവാദമാണെന്ന പ്രചാരണം തെറ്റാണെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.