ഹാദിയ കേസില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ കൃത്യമായ നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടുന്നത് ഭരണാധികാരികൾക്ക് ചേർന്ന നടപടിയല്ല. കാബിനറ്റ് തീരുമാനം വിവരവാകാശം വഴി ലഭിക്കാത്തത് വിവരാവകാശത്തിന്റെ അന്തസത്തക്കു തന്നെ മോശമാണ്. അഭിഭാ·ഷക മാധ്യമ തര്‍ക്കത്തില്‍ മുഖ്യമന്ത്രി നിസഹായത പ്രകടിപ്പിക്കുന്നു. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാട്ടണമെന്നും രമേശ് ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു.
Advertisement